കാലത്ത് എഴുന്നേറ്റു കിടക്കുന്നത് വരെയുള്ള സമയം ഒഴിച്ച് ബാക്കിയുള്ള ഉണർന്ന സമയത്ത് 16 ഓ 18 ഓ മണിക്കൂർ ഉണ്ടെങ്കിൽ അതിൽ 3 ഓ 4 ഓ മണിക്കൂർ മാത്രം സാധന ചെയ്താൽ മതിയോ?
ബാക്കിയുള്ള സമയം ഒന്നും ചെയ്യണ്ടേ? എന്ന് സംശയം ഉണ്ടാകാറുണ്ട്.
ചിലർ പറയാറുണ്ട് ബാക്കിയുള്ള സമയം ഈശ്വരോൻമുഖമായി ജീവിച്ചാൽ മതി, എന്നും, ജോലി ചെയ്യുമ്പോഴും, പ്രവർത്തി ചെയ്യുമ്പോഴും ജപിച്ച് കൊണ്ട് ചെയ്യുന്ന രീതി പൊതുവെ കേട്ടിട്ടുണ്ട്.
എല്ലാം ശരി തന്നെ.
പക്ഷെ പൊതുവായുള്ള ഈ കാഴ്ചപ്പാടിനെ മാറ്റി മറിക്കത്തക്ക ഒരു വിദ്യയുണ്ടെന്നും അത് അനുഭവിച്ചറിയാൻ ഗുരുകൃപയാൽ ഈ ഉള്ളവന് ഭാഗ്യമുണ്ടായി. എന്നാൽ നമ്മിലെ ചലിക്കുന്ന ചലനാത്മകതയിൽ പോലും ആകെ total നിശ്ചലമാക്കുന്ന ഒരു സാധനയെ കുറിച്ച് അറിഞ്ഞിട്ടുണ്ടോ? സർവ്വ മഹാവിദ്യകളും അറിയാം എന്ന് ചിന്തിക്കുന്ന പലർക്കും കേട്ട് കേൾവി പോലും ഉണ്ടാക്കാനിടയില്ലാത്ത ഒരു മഹാവിദ്യ.
ആ മഹാവിദ്യ എന്നാൽ ഒരു മുറിയിൽ അടച്ചിരുന്നു മാത്രം ചെയ്യുന്ന ഒന്നാണ് എന്നത് പൊതുധാരണയാണെങ്കിലും അതിൽ നിന്ന് തീർത്ത വ്യത്യസ്തമായിരുന്നു ഈ രഹസ്യ വിദ്യ.
നമ്മൾ അറിയാത്ത ഒരു മഹാവിദ്യയും ലോകത്ത് ഇല്ല എന്നും എന്തിന്?, ഇങ്ങനെ ഒരു ഗുരുപാരമ്പര്യം തന്നെയില്ലാ എന്ന് കരുതുന്നവരും, സ്വയം ജ്ഞാനിയെന്ന് കരുതുന്ന അജ്ഞാന ദൃഷ്ടികളുടെ അറിവിലേക്കും, അവർ തന്നെ, അവരെ അറിയാൻ ശ്രമിക്കാതെയും സ്വാനുഭവത്തിന് തയ്യറാകാതെയും മറ്റുള്ളവരെ വിമർശിച്ചു നടക്കുന്നവരും കാണാം .
“ഭഗവനേ”..ആ നേരം സ്വന്തമായി 4 നാമം ജപിച്ച് അനുഭവം ഉണ്ടാക്കാമായിരുന്നിട്ടും അതിന് തുനിയുന്നില്ലെന്നത് കർമ്മഫലം തന്നെയാകാം.
“നാരായണൻ തന്റെ പാദാരവിന്ദം നാരീ ജനത്തിന്റെ മുഖാരവിന്ദം”
എന്നതിൽ ഒന്ന് നാരായണനും രണ്ട് നാരി എന്നത് പരാശക്തിയായ ജഗൻ മാതാവാണ് എന്ന് അറിയാനും ആ ശക്തിയുടെ അനുഗ്രഹം തന്നെ വേണം. എന്തായാലും സദ്ബുദ്ധി ഉണ്ടാകട്ടെ എന്ന് ഈ നവരാത്രിദിനത്തിൽ ആശംസിക്കുന്നു.
യോഗി പരമ്പരകളിൽ അപൂർവമായി പറയുന്ന അവധൂതവസ്ഥ കൈവരിക്കാനായി ഒരു വിദ്യയോ?
ഇതറിയാനുള്ള ഭാഗ്യം ഗുരു കൃപപോൽ ഈ എളിയവനിലേക്ക് വന്ന് ചേരുകയുണ്ടായി .. ഈ ക്രിയ വിദ്യ അഭ്യസിച്ചാലോ, നമ്മുക്ക് സ്ഥലം, കാലം, ചുറ്റുപാടുകൾ, മനസ്സ് ഒന്നും അറിയാത്ത, അല്ലെങ്കിൽ ഇല്ലാത്ത അവസ്ഥ.
ഈ ക്രിയ കഴിഞ്ഞ് തിരിച്ചു സാധാരണ അവസ്ഥയിൽ വന്നാലും മനസ്സ് ഇല്ലാത്ത അവസ്ഥ,
സർവ്വത്തിലും ഒരു നിറവ് അനുഭവപെടുന്നു..
പിന്നീട് കുറെ സമയം പരിപൂർണ ആനന്ദ അവസ്ഥ,
പ്രവർത്തികളിൽ ഏർപെടുമ്പോൾ നമ്മൾ നമ്മളെ വിസ്മരിക്കുന്നു,
യന്ത്രികമായി എല്ലാം ചെയുന്നു,
എല്ലാം നിറവുള്ളതായി തോന്നുന്നു…
എന്തൊക്കെ ഈ വിദ്യയെ കുറിച്ച് പറഞ്ഞാലും അതെല്ലാം കുറഞ്ഞ വാക്കുകളാകും,
ഞാൻ ഇവിടെ കുറിക്കുന്നത് യഥാർത്തതിന്റെ 1% മാത്രം പോലും വരില്ല. കാരണം ആധ്യാത്മിക അനുഭവങ്ങളും, അറിവുകളും ബുദ്ധിക്കും മനസ്സിനും അതീതമായി പ്രവർത്തിക്കുന്നു, വിദ്യയെ കൂടുതൽ അറിയാൻ ഹെഡ്ഓഫീസിൽ ബന്ധപെടുക…
വിദ്യ നൽകിയ ഗുരുവിനും, പരമ്പരക്കും കോടി കോടി നന്ദി 🙏🏻



Leave a Reply