അസംഖ്യ വിയർപ്പ് തുള്ളികൾ പോലെയാണ് ഓരോ ജന്മവും അറിഞ്ഞും അറിയിക്കാതെയും, അറിവില്ലാതെയും പല ജന്മ സാഗരത്തിൽ പല ഭാണ്ഡകെട്ടുകളുമായി അലയുകയാണ് ഓരോ ജന്മങ്ങളും
പാപ പരിഹാരാർത്ഥം പൂജകളിലും, യാഗ, യജ്ഞവേദികളിലും , കാണുന്ന ഗുരുവര്യൻമാരുടെ എല്ലാം കാൽക്കൽ വിണ് അതിനെല്ലാം വഴി തേടുന്നവരും കാണാം, ത്യാഗമനോഭാവത്താൽ മാനുഷിക പരിഗണനയുടെ, ഒരു തലം മാനവ സേവയായ് ഉണർത്തിയാൽ തന്നെ പകുതിയും നമ്മിൽ ശാന്തി ലഭിക്കും .
മാനവ സേവ മാധവ സേവയാകുമ്പോൾ മാധവനും നമ്മെ സേവിക്കും എന്നൊരു അന്തരാർത്ഥം ഗൂഢാർത്ഥമായി പറയുന്നുണ്ടെങ്കിലും. ഇവിടെ ഭഗവത് കൃപ നിറഞ്ഞ് എല്ലായ്പ്പോഴും ഉണ്ടാകും എന്ന് വാക്കാൽ തീർച്ചപ്പെടുത്താം. ദാനം പുണ്യത്തിനും , ധർമ്മം പ്രാപഞ്ചിക നില നിൽപ്പിനുമുള്ളതാണ് .
” ഞാൻ ദാനം ചെയ്യുന്നു എന്നുണ്ടെങ്കിൽ ഞാൻ എന്തോ പ്രതീക്ഷിക്കുന്നു. ആ പ്രതിക്ഷ തന്നെയല്ലേ ഈ പുണ്യം .”
ഞാൻ എന്ന സർവ്വചരാചരങ്ങളിൽ നില നിൽക്കുന്നതാണ് ധർമ്മം. ഇവിടെ വാക്കിലെ മുദ്ര ശ്രദ്ധിച്ചാൽ ഒരു കാര്യം മനസ്സിലാകും.
ഞാൻ ഉൾപ്പെടുന്നതിനേയാണ് സർവ്വചരാചരങ്ങൾ എന്നതായി വാക്ക് നൽകുന്നതാണ് യഥാ സങ്കൽപ്പം. ഒന്നിൽ നിന്ന് പോലും വ്യത്യസ്തപ്പെടാത്തതായ ധർമം ആത്മ പുരോഗതിയുടെ വെളിച്ചം വിശുന്നു. മഹാനായ ആട്ടിടയനും, ആരാധ്യനായ ശ്രീ ഗോ പാലകനും പറഞ്ഞത് അക്ഷരാർത്ഥത്തിൽ ഒന്നാണ് , വലം കൈയ്യാൽ ചെയ്യുന്നത് ഇടംകൈ അറിയാതിരിക്കുക.
സാംഖ്യയോഗഃ യിൽ ഭഗവാൻ പറയുന്നു
“യോഗസ്ഥഃ കുരു കർമാണി
സംഗം ത്യക്ത്വാ ധനഞ്ജയ
സിദ്ധ്യസിദ്ധ്യോഃ സമോ ഭൂത്വാ
സമത്വം യോഗ ഉച്യതേ.” 48
ധനഞ്ജയാ! യോഗത്തിൽ നിഷ്ഠയുള്ളവനായിട്ടു് (കർമ്മ ഫലത്തോടുള്ള) ആസക്തിയെ വെടിഞ്ഞു്, ജയാപജയങ്ങളിൽ സമഭാവനയോടെ കർമ്മങ്ങൾ ചെയ്യുക. സമഭാവനയാണു യോഗം എന്നു പറയപ്പെടുന്നത് .
എന്റെത് എന്റെത് മാത്രം എന്നൊരു സങ്കല്പം ധർമ്മത്തിന് വിരുദ്ധമാണ്. ദേവതകൾക്ക് ഹവിസ്സ് നൽകുന്നത് പോലും ധർമ്മാനുസരണമായ ഒരു പ്രക്രിയയാണ്. സർവ്വചരാചരങ്ങൾക്കും ക്ഷേമം സംഭവിക്കട്ടെ, അതിൽ സങ്കൽപ്പം ആര് നൽകുന്നവോ നൽകുന്നവരടക്കം എന്ന് ബോധിപ്പിക്കുന്നു നമ്മിലെ ശുദ്ധ ബോധസ്ഥിതി.
നദി മദ്ധ്യത്തിൽ രണ്ട് പേർ വിപരിത ദിശയിലേക്ക് തുഴഞാൽ വഞ്ചി ഒരിടത്ത് നിന്ന് ചലിക്കാതെ നിലനിൽക്കും അനന്തരം വഞ്ചി തന്നെ ഒരു വഴി തെരഞ്ഞെടുക്കും .
അകത്തുള്ള ദേവതകളെക്കാൽ വിശപ്പുള്ള കർമ്മ മൂർത്തികൾ പുറത്തും കാണാം അതൊരു പൂർവ്വ സംസ്കാരത്തിന്റെ മൺ മറയപ്പെട്ടതോ, പാലിക്കപ്പെടാത്തതോ ആയ വിഷമ ഘട്ടങ്ങളുമാകാം.
കർമ്മഗതിയെ ഒതുക്കുന്നതും, ഉണർത്തുന്നതുമായ എല്ലാ മാർഗങ്ങളും ഇന്ദ്രജാലം പോലെ ഉണരാം.
ഒറ്റ വഞ്ചിയിൽ ഒരേ ദിശയിൽ നിങ്ങുന്ന രണ്ട് പേർ ഉണ്ടെങ്കിൽ യാത്ര അത്രയും ഉത്തമം. നമ്മുടെ കുംടുബത്തിലും, സൗഹൃദങ്ങളിലും, സമ്പുർണമായ യോജിപ്പ് അനന്തമായ സാധ്യതതയെ നൽകുന്നുണ്ട്.
അതിനാൽ വിദ്യ നൽകിയ ഗുരുവിന്റെയും ഗുരുപരമ്പരയുടെ മാഹാത്മ്യവും എപ്പോഴും തിരിച്ചറിവുള്ളതാക്കി തീർക്കാൻ നമ്മൾ ഏവർക്കും . .. കഴിയുമാറാകട്ടെ..
വന്ദേ ഗുരു പരമ്പരാം 🙏



Leave a Reply