ഒന്ന് മരിച്ചാൽ തീരുന്ന പ്രശ്നങ്ങളെ ഇവിടെ ഉള്ളോ എന്തിനി നാണവും മാനവും പ്രശ്നങ്ങളും ബന്ധങ്ങളും എല്ലാം ഒരു ബന്ധനം തന്നെ.
കൂടുന്ന കൂട്ടിൽ നിന്ന് വരുന്ന ഈയ്യാ പാറ്റകളെ പോലെ പെരുകുന്ന ബന്ധങ്ങൾ ജീവനൊന്ന് തീർത്താൽ എല്ലാം തീരുന്ന പ്രശ്നങ്ങൾ. ഇങ്ങനെ കരുതുന്ന മൂഡത്വത്തിൽ, അന്നങ്ങനെ ഒരു നാൾ ഒരു യാത്രയേറി മരണത്തിന്റെ ദൂതനെ നേരിട്ട് കാണുവാൻ ചിന്നി ചിതറിയ ഗുഡ്സ് വണ്ടിയുടെ മുന്നിലെ ദേഹത്തിൽ നിന്നും ഊജ്വലിച്ച ആത്മാവുമായി. ഈ ലോകവിട്ടൊരു ആത്മഹത്യയാത്ര.
ആദ്യമായി അറിഞ്ഞു നിഷേധിച്ച #ആത്മാവ് സത്യമെന്ന്, എന്തൊരു തെളിച്ചമാണി ആത്മാവിന് ഇതന്റെ ഉള്ളിലുള്ളതാണോ? ഞാനറിഞ്ഞതില്ല ഈ പ്രഭയെ. എന്താണ് നീ മൗനമായി ഇത്ര നാളും എന്നിലിരുന്ന് നീ കാണുന്നത് എന്റെ നൊമ്പരമായിരുന്നോ അതോ എന്റെ കർമ്മ പദ്ധതികളോ?.
പിന്നിട് പൊന്തി പൊന്തി എതോ ലോകത്തിലെത്തി…ഉയരത്തിലെ വമ്പൻ വാതിലിന് മുന്നിലെത്തി ഞാൻ .വാതിലിൻ താക്കോൽ വിടവിലൂടെ സ്വരം ഉണർന്ന് വന്ന് അതിഗംഭീരമായ വാക്കുകളായി പാറി പറന്ന് ആത്മാവിലെത്തി. വിണ്ടും വന്നുവോ നീ പുനർ ചക്ര ജന്മത്തിനായ്.
ആത്മാവിനുള്ളിലിരുന്ന് ശബ്ദിക്കാൻ ഉപകരണമില്ലാത്ത, ദേഹമില്ലാത്ത, ഞാൻ നിശബ്ദ സന്ദേശം നൽകി. ഇല്ല ഇനി ഒരു ജന്മവും വേണ്ട ഭൂമി ലോകവും വേണ്ട, ആത്മനിർവൃതിയുടെ എത്തേണ്ട ഈ വാതിലൊന്ന് തൂറക്കുക ഞാനൊന്ന് അലിഞ്ഞ് ഇല്ലാതാവട്ടെ.
ഹ ഹ ഹ ഹ_ഹ_ഹ_ഹ_ഹ എന്നാരൊ ചിരിക്കുന്നു … എന്റെ മൗന സ്വരത്തിനു മേൽ പരിഹാസചിരി കാർന്ന് തിന്നുന്നു.” എൻ മൗനസ്വരം കാറ്റിലെങ്ങോ അലിഞ്ഞ പോലെ…
ഒന്നും മിണ്ടുവാനും ഒന്ന് തോണ്ടുവാനും കഴിയാതെ ഹൈഡ്രജൻ ബലൂണ് പോലെ തട്ടി കളിക്കുന്നു ആരോ? എന്നെ. നേർത്ത എന്തോ? വസ്തുവാണ് ഞാനിപ്പോൾ എന്നറിയാം.
ആരോ വീണ്ടും ചോദിക്കുന്നു എന്റെ ആത്മ മർമ്മത്തോട്, നിന്റെ കർമ്മങ്ങളൊക്കെ ഒഴിഞ്ഞുവോ ?
എന്നാൽ ഈ കവാടം നിനക്കായ് തുറന്നിടും…പക്ഷെ ? തക്കോൽ എവിടെ?
അതിനിയും നിന്റെ ഉള്ളിലാണ് അതിനിയും പുറത്ത് വന്നില്ലിയോ?
മുഴുവനായി തീർക്കേണ്ട കർമ്മങ്ങളുടെ മുക്കാലിയിൽ നിന്നും വിണ്ടും കർമ്മദോഷത്തിന്റെ പർവ്വതം തന്നെ നീ തീർത്തല്ലേ, ഇനി എങ്ങനെ നീന്നെ സ്വീകരിക്കും ഈ മോക്ഷലോകം, എന്തു നല്ല മോക്ഷ ലോകപാത തുറന്നു തന്നു നിനക്ക് …..
ഓർമ്മയില്ലേ ? നിനക്ക്
നിന്റെ ഇച്ഛയോടെ നിനക്ക് മാത പിതാ ഗുരു , സഹോദര ,സഹോദരി ഭാര്യ, ഭർത്താവ് മക്കൾ ,ബന്ധങ്ങൾ സുഹൃത്തുകൾ എല്ലാം, നീ തെരഞ്ഞടുത്ത് കർമ്മ മോക്ഷത്തിനായ് യാത്ര തിരിച്ച ആ നാളുകൾ .
അവരിലൂടെ നിനക്ക് കിട്ടിയ കഷ്ടതകളും, ആനന്ദവും, ദുഃഖവും മോക്ഷത്തിന്റെ പ്രകാശകിരണങ്ങളായിരുന്നു, വെറുതെ കളഞ്ഞില്ലേ ആ അനുഗ്രഹ സിദ്ധികൾ, ഇനി എങ്ങനെ തീർക്കും കർമ്മദോഷങ്ങൾ. ചലിക്കാൻ കഴിയാത്ത മായ രൂപമില്ലാതെ..
ഇനിയൊരു ജന്മസംഭരണി നിറയും വരെ കാത്തിരിക്കുക, ആത്മാവിന്റെ പുത്തൻ ദേഹത്തിനായ്,
നിന്റെ ആത്മ വിമുക്ത പ്രകാശത്തിനായ് കരയാനറിയാതെ ചിരിക്കാനറിയാതെ ഈ വഴി ആരോക്കയോ വരുന്നത് വരെ കാത്തിരിക്കുക തുടരുക നീ. ആത്മഹത്യ ലോകത്തിൽ നിന്നുള്ള കർമ്മലോകത്തിലേക്കുള്ള നിഷ്കാസനത്തിനായ്. ഇനിയും നീ ശരിരമാകും മകനാകും, മകളാകും, സഹോദരനോ സഹോദരിയോ അച്ഛനോ ,അമ്മയോ അങ്ങനെ അങ്ങനെ ആരോക്കയോ ആവും …
ഇതെല്ലാം നിന്റെ തിരുമാനമോടെ തുടരും, അത് നീ അറിയണമെന്നില്ല …. എന്നാൽ അറിഞ്ഞിടുക തന്നെ ചെയ്യും …. ആത്മ പ്രകാശവും ആത്മബോധവും ആത്മജ്ഞാനവും വിടരുമ്പോൾ ആ മണ്ണിന്റെ സഹനവും പരിഹാസവും എല്ലാം ചപ്പുചവറുകളാണെന്ന് തിരിച്ചറിഞ്ഞ് ഗുരുവിൻ കടാക്ഷത്തിൽ കർമ്മങ്ങളെ എല്ലാം ലഘൂകരിച്ച് തിരിച്ച് വരുക …
കർമ്മം തീർത്ത് മരണം പൂർണ്ണമാകേണം.
മരണം മാത്രം പൂർണമാക്കി കർമ്മം ബാക്കി വെക്കുന്നവരും വിണ്ടും കർമ്മദോഷനിവാരണ യാത്ര തിരിക്കേണ്ടതു തന്നെയാണ്, പിന്നിട്ട് ഈ വഴിയിലെ താക്കോൽ നിന്റെ ആത്മാവിന്റെ ചെപ്പിൽ നിന്ന് എടുത്ത് തുറന്ന് വരൂക .
മനപൂർവ്വം_മറഞ്ഞിരിക്കുന്ന സത്യങ്ങളെല്ലാം ഒരിക്കൽ നീ നിഷേധിച്ചതായിരുന്നു എന്നറിയുക …
ദയനിയതയെല്ലാം അനുഗ്രഹങ്ങളാക്കുക ….
അവഗണയെല്ലാം പുഷ്പങ്ങളാക്കു
കർമ്മങ്ങളെല്ലാം_അറിവാക്കുക ….
മാർഗ്ഗങ്ങളെല്ലാം_ക്രിയയാക്കുക …..
ഗുരുവിൻ അനുഗ്രഹമോടെ ഉണർവ്വിൽ ഉണരുക
സദാ പ്രകമ്പിക്കുക ….. സദാ ബോധത്തിൽ നിറയുക.



Leave a Reply