ഓം ശ്രീ ഗുരുഭ്യോ നമ:
മന: പ്രശ്മനോപായ യോഗ:
വ്യാധി സ്ത്യാന സംശയ പ്രമാദാലസ്യാവിരതി ഭ്രാന്തിദർശനാലബ്ധ – ഭൂമികത്വാനവസ്ഥിതത്വാനി ചിത്ത വിക്ഷേപാസ്തേ അന്തരായാ:
(സമാധി പാദം സൂത്രം 30)
അർത്ഥം: ചിത്തത്തിൻ്റെ ഒമ്പത് തരം വിക്ഷേപങ്ങളെ
(ചാട്ടങ്ങളെ) ഈ സൂത്രത്തിൽ പറയുന്നു.ഇവയെ യോഗ സാധനയിൽ വരാവുന്ന വിഘ്നങ്ങളായ് കരുതാം
1. വ്യാധി : ശരീരത്തിലും ഇന്ദ്രിയങ്ങളിലും ചിത്തത്തിലും ഏതെങ്കിലും തരത്തിൽ വന്നു ചേരുന്ന രോഗത്തെയാണ് വ്യാധി എന്നു പറയുന്നത്.
2. സ്ത്യാനം : സാധാനാനുഷ്ഠാനങ്ങളിൽ പ്രവൃത്തിയില്ലാതെ പോകുന്നത് സ്ത്യാനം.
3. സംശയം : തൻ്റെ ശക്തിയിലും യോഗഫലത്തിലും സംശയം വരുന്നത്.
4. പ്രമാദം : യോഗഅനുഷ്ഠാനങ്ങളെ അവഹേളിക്കുന്നത്.
5. ആലസ്യം : തമോഗുണാധിക്യം കൊണ്ട് ചിത്തത്തിനും ശരീരത്തിനും ഭാരം തോന്നുന്നതു കൊണ്ട് യോഗ സാധനാ ചെയ്യാതിരിക്കൽ.
6. അവരതി : വിഷയേന്ദ്രിയ സംയോഗം കൊണ്ടുണ്ടാകുന്ന വിഷയാസക്തി കാരണം. മനസ്സിൽ വിഷയവൈരാഗ്യം ഇല്ലാതാവുന്നത് അവരതി.
7. ഭ്രാന്തി ദർശനം : യോഗ സാധനകളെ ഏതെങ്കിലും കാരണം കൊണ്ട് വിപരീതമായ് ധരിക്കുന്നതു ഭ്രാന്തി ദർശനം. സാധന ശരിയല്ല എന്ന തോന്നൽ.
8. അലബ്ധ ഭൂമികത്വം : സാധന ചെയ്തിട്ടും ഫലം കിട്ടാതെ പോവുക
9. അനസ്ഥിതത്വം : യോഗ സാധന കൊണ്ട് ഏതെങ്കിലും ഭുമികളിൽ ചിത്തം എത്തുന്നുവെങ്കിലും സ്ഥിരസ്ഥിതിയില്ലാതെ പോകുന്നതാണ് അനവസ്ഥിതത്വം.



Leave a Reply