Yoga

  • ബ്രഹ്മശിരസ്സ്

    ബ്രഹ്മശിരസ്സ്

    പുണ്യസ്ഥലങ്ങളിൽ,  പ്രകമ്പനങ്ങൾ വഴിഞ്ഞൊഴുകുന്ന ഊർജസ്ഥലികളിൽ വന്ന് ധ്യാനത്തിനെന്ന മട്ടിലിരിക്കുന്ന വിനോദസഞ്ചാരികളെ കണ്ണിന് നേരെ കണ്ടുകൂടായിരുന്നു എനിക്ക്. അതിന് കാരണമായ ഒരു സംഭവമുണ്ട്. ഏതാണ്ട് 20 വയസ്സ് കാണുമന്ന്, ഹിമാലയത്തിന്റെ പ്രാന്തപ്രദേശങ്ങളിൽ  കറങ്ങിത്തിരിഞ്ഞ് വ്യാസഗുഹയ്ക്ക് സമീപമെത്തി. മൊബൈൽ സൈലന്റ് മോഡിൽ പോലുമിടാതെ കുറെ ജനങ്ങൾ അവിടെയും ധ്യാനത്തിൽ ഇരിക്കുന്നുണ്ടായിരുന്നു. കണ്ണ് തുറക്കുമ്പോഴിനി എന്നെക്കണ്ട് അഹിതം സംഭവിക്കേണ്ടെന്നു കരുതി ഒരു വിളിപ്പാടകലെ ഇരിപ്പുറപ്പിച്ചു. കണി കണ്ടാൽ എരണക്കേട് അച്ചട്ടായിരുന്ന കാലമാണ്.. വ്യാസനിൽ മഹാഭാരതം രൂപം കൊണ്ടതും, ഗണപതിയാൽ അവിടെ വെച്ച്

    read more

  • പതാഞ്ജലി യോഗപാഠം

    പതാഞ്ജലി യോഗപാഠം

    ഓം ശ്രീ ഗുരുഭ്യോ നമ: മന: പ്രശ്മനോപായ യോഗ:  വ്യാധി സ്ത്യാന സംശയ പ്രമാദാലസ്യാവിരതി ഭ്രാന്തിദർശനാലബ്ധ – ഭൂമികത്വാനവസ്ഥിതത്വാനി ചിത്ത വിക്ഷേപാസ്തേ അന്തരായാ: (സമാധി പാദം സൂത്രം 30) അർത്ഥം: ചിത്തത്തിൻ്റെ ഒമ്പത് തരം വിക്ഷേപങ്ങളെ (ചാട്ടങ്ങളെ) ഈ സൂത്രത്തിൽ പറയുന്നു.ഇവയെ യോഗ സാധനയിൽ വരാവുന്ന വിഘ്നങ്ങളായ് കരുതാം 1. വ്യാധി : ശരീരത്തിലും ഇന്ദ്രിയങ്ങളിലും ചിത്തത്തിലും ഏതെങ്കിലും തരത്തിൽ വന്നു ചേരുന്ന രോഗത്തെയാണ് വ്യാധി എന്നു പറയുന്നത്. 2. സ്ത്യാനം : സാധാനാനുഷ്ഠാനങ്ങളിൽ പ്രവൃത്തിയില്ലാതെ പോകുന്നത്

    read more

  • മഹാവിദ്യ

    മഹാവിദ്യ

    കാലത്ത് എഴുന്നേറ്റു കിടക്കുന്നത് വരെയുള്ള സമയം ഒഴിച്ച് ബാക്കിയുള്ള ഉണർന്ന സമയത്ത് 16 ഓ 18 ഓ മണിക്കൂർ ഉണ്ടെങ്കിൽ അതിൽ 3 ഓ 4 ഓ മണിക്കൂർ മാത്രം സാധന ചെയ്താൽ മതിയോ? ബാക്കിയുള്ള സമയം ഒന്നും ചെയ്യണ്ടേ? എന്ന്‌ സംശയം ഉണ്ടാകാറുണ്ട്. ചിലർ പറയാറുണ്ട് ബാക്കിയുള്ള സമയം ഈശ്വരോൻമുഖമായി ജീവിച്ചാൽ മതി, എന്നും, ജോലി ചെയ്യുമ്പോഴും, പ്രവർത്തി ചെയ്യുമ്പോഴും ജപിച്ച് കൊണ്ട് ചെയ്യുന്ന രീതി പൊതുവെ കേട്ടിട്ടുണ്ട്. എല്ലാം ശരി തന്നെ. പക്ഷെ പൊതുവായുള്ള

    read more